കൊച്ചി∙ ഇന്ധനവില 11/05/21 ചൊവ്വാഴ്ചയും കൂട്ടി. പെട്രോള്‍ ലീറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയും ആണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 91.90 രൂപ, ഡീസലിന് 86.80 . തിരുവനന്തപുരത്ത് പെട്രോളിന് 93.78 രൂപ. ഡീസലിന് 88.56 . മേയ് നാലിന് ശേഷം ഇത് ആറാം തവണയാണ് ഇന്ധനവില ഉയരുന്നത്. രാജ്യത്ത് ഇന്ധന വില ഇപ്പോൾ ഏറ്റവും ഉയർന്ന നിരക്കിലാണ്.
പെട്രോൾ വില 100 കടന്ന രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പട്ടികയിൽ 10/05/21 തിങ്കളാഴ്ച മഹാരാഷ്ട്രയും ഇടംപിടിച്ചിരുന്നു. മഹാരാഷ്ട്രയിലെ പർഭണിയിലാണു പെട്രോൾ വില 100 കടന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില 1.1 ശതമാനം കൂടി ബാരലിന് 69.04 ഡോളറായി.



