റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഴവര്‍ഗങ്ങള്‍ അടങ്ങിയ കിറ്റുമായി കുട്ടികളെ തേടി ലിന്‍സി ടീച്ചര്‍ വീണ്ടും

May 10, 2021 - 9:29 pm

കട്ടപ്പന: കോവിഡ് ബാധിച്ചും, സമ്പര്‍ക്ക പട്ടികയിലുമായി കഴിയുന്ന തന്റെ കുട്ടികളുടെ വീട്ടിലേക്ക് ഭക്ഷ്യ വസ്തുക്കളും പഴവര്‍ഗങ്ങളുമായി ലിന്‍സി ടീച്ചര്‍. മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപിക ലബ്ബക്കട കൊച്ചുപറമ്പില്‍ ലിന്‍സി ജോര്‍ജാണ് കോവിഡ് മൂലം ഒറ്റപ്പെട്ടുകഴിയുന്ന മുരിക്കാട്ടുകുടി സ്‌കൂളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും. ഭക്ഷ്യ സാധനങ്ങളും പഴങ്ങളും എത്തിച്ചുനല്‍കുന്നത്. കോവിഡ് ബാധിച്ചവര്‍ 17 ദിവസവും സമ്പര്‍ക്ക ബാധിതര്‍ ഏഴുദിവസവും ക്വോറന്‍റയിനില്‍ കഴിയേണ്ടി വരുന്നതിനാല്‍ ഇവരുടെ കടുംബത്തിന്റെ അവസ്ഥ ഏറെ ക്ലേശകരമാണ് .

രോഗത്തിന്റെ തീവ്രതയില്‍ അയല്‍വാസികള്‍ പോലും സഹായിക്കാന്‍ വിമുഖത കാട്ടാറുണ്ടെന്ന് ടീച്ചര്‍ പറയുന്നു. ലോക്കഡൗണ്‍ ആയതിനാല്‍ സഹായ മനസ്‌കരായ കുടുംബങ്ങളും ബുദ്ധിമുട്ടുകയാണ് ഈ സാഹചര്യത്തിലാണ് നിത്യോപയോഗ സാധനങ്ങളും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന പഴങ്ങളും അടങ്ങിയ കിറ്റുകളുമായി ലിന്‍സി ടീച്ചര്‍ തന്‍റെ കുട്ടികളുടെ വീടുകള്‍ തേടി എത്തുന്നത്. ടീച്ചര്‍ നല്‍കുന്ന കിറ്റില്‍ ആപ്പിള്‍, ഏത്തപ്പഴം, പൈനാപ്പിള്‍, പപ്പായ, തക്കാളിപ്പഴം, ചെറുനാരങ്ങാ , ഉണക്കമുന്തിരി,പഞ്ചസാര, ചുക്കുകാപ്പിപ്പൊടി, രസപ്പൊടി മുതലായവയും ഉണ്ട്. പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്റെ ഓക്‌സിജന്‍ അളവ് വര്‍ദ്ധിക്കുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാണ്. .

ഗ്രമപഞ്ചായത്ത് അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, എന്നിവരുടെ സഹകരണത്തോടൊപ്പം ടീച്ചര്‍ ഇപ്പോള്‍ ചെയ്യുന്ന പഞ്ചായത്ത് തല കോവിഡ് ഡ്യൂട്ടിയിലൂടെയുമാണ് കോവിഡ് ബാധിതരെയും സമ്പര്‍ക്ക പട്ടികയിലുളളവരെയും കണ്ടെത്തുന്നത്. സുമനസുകളുടെ സഹായം കൊണ്ടുകൂടിയാണ് ഇത് നല്‍കാന്‍ കഴിയുന്നതെന്ന് ലിന്‍സി ടീച്ചര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്തും പലചരക്ക് സാധനങ്ങള്‍ അടങ്ങിയ കിറ്റ് ടീച്ചര്‍ കുട്ടികളുടെ വീടുകളില്‍ എത്തിച്ച് നല്‍കിയിരുന്നു. നേരത്തെ ടീച്ചറിന്റെ നേതൃത്വത്തില്‍ മാലിന്യ നിര്‍മാര്‍ജനത്തിനുതകുന്ന ലാര്‍വാ കമ്പോസ്റ്റ് ബിന്‍ നിര്‍മ്മിച്ച് സൗജന്യമായി വിതരണം ചെയ്ത് ഏറെ ജനശ്രദ്ധആകര്‍ഷിച്ചിരുന്നു.

ഭര്‍ത്താവ് കുട്ടിക്കാനം മരിയന്‍ കോളേജ് എക്‌സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്ടമെന്റ് കോ ഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യനും ടീച്ചര്‍ക്കൊപ്പമുണ്ട് .സമീപ പ്രദേശത്ത് ദുരിതം അനുഭവിക്കുന്നവരും, സഹായങ്ങള്‍ നല്‍കാന്‍ കഴിയുന്നവരും 9447902313 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *