തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംസ്ഥാനത്ത് കെഎസ്ആര്‍ടിസി 54 ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തും. ജില്ലകളിലെ വിവിധ ഡിപ്പോകളില്‍ നിന്ന് ജില്ലാ കേന്ദ്രങ്ങളിലെ മെഡിക്കല്‍ കോളേജുകള്‍, പ്രധാന ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് രാവിലെ 6.30 മുതല്‍ രാത്രി 8.30 വരെയാണ് സര്‍വീസ്
തിരുവനന്തപുരം ജില്ലയില്‍ -8, കൊല്ലം -8,പത്തനംതിട്ട-1,ആലപ്പുഴ-7,കോട്ടയം -6, എറണാകുളം-8, തൃശൂര്‍-9, കോഴിക്കോട് -1, വയനാട് -6 എന്നിങ്ങനെയാണ് 54 ഷെഡ്യൂളുകള്‍



