വാക്‌സിനേഷനെത്തുന്നവരുടെ തിക്കും തിരക്കും കോവിഡ് വ്യാപനത്തിനിടയാക്കുന്നതായി മെഡിക്കല്‍ ഓഫീസര്‍

ബാലരാമപുരം: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വാക്‌സിനേഷനെത്തുന്നവരുടെ തിക്കും തിരക്കും കോവിഡ് വ്യാപനത്തിനിടയാക്കുന്നതായി സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ആര്‍എം ബിജു. കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ മൂന്നിരട്ടി കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. പോലീസും ആരോഗ്യ വകുപ്പും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ജനം ഇതൊന്നും കൈക്കൊളളുന്നില്ലെന്നതിന്റെ വ്യക്തമായ തെഴിവുകളാണ് ഇവിടത്തെ തിക്കും തിരക്കും കാണിക്കുന്നത്.

വാക്‌സിന്റെ ലഭ്യതയനുസരിച്ചാണ് വാക്‌സിന്‍ നല്‍കിവരുന്നത്. കഴിഞ്ഞ ദിവസം നൂറുണക്കിന് പേരാണ് എല്ലാ പ്രോട്ടോകോളുകളും ലംഘിച്ച് കൂട്ടം കൂടിയത്. ഓണ്‍ലൈന്‍ വഴി 40 ശതമാനവും 60 ശതമാനം സ്‌പോട്ട് രജിസ്‌ട്രേഷനുമാണ് നടത്തുന്നത് . രണ്ടാമത്തെ ഡോസ് നേരിട്ടെത്തി സ്വീകരിക്കാം. 8.5.2021 80ശതമാനം പേര്‍ക്ക് ആദ്യഡോസും 20 ശതമാനം പേര്‍ക്ക് രണ്ടാമത്തെ ഡോസുമാണ് നല്‍കിയത് .

വാക്‌സിന്‍ ലഭിക്കാതെ മടങ്ങുന്നവര്‍ക്ക് തുടര്‍ ദിവസങ്ങളില്‍ വാക്‌സിന്‍ ലഭിക്കാനുളള സൗകര്യം ഒരുക്കുന്നുണ്ട്. ഇതിനിടെ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന ഫ്രണ്ട്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്. ആദ്യത്തെ ഡോസും രണ്ടാമത്തെ ഡോസും വെവ്വേറെ കൗണ്ടറുകള്‍ ഒരുക്കിയാല്‍ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം ഉണ്ടാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →