റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് രോഗിയുടെ മൃതദേഹം വേണ്ടവിധം പൊതിഞ്ഞുനല്‍കാതെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

May 9, 2021 - 8:49 am

തൃശൂര്‍: തൃശൂരില്‍ കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം വേണ്ടവിധം സുരക്ഷിതമായി പൊതിഞ്ഞുനല്‍കാത്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. 2021 മെയ് നാലിനായിരുന്നു സംഭവം .ആമ്പല്ലൂര്‍ സ്വദേശി രാമകൃഷ്ണന്റെ ഭാര്യ പാര്‍വതിയുടേതാണ് മൃതദേഹം. തൃശൂര്‍ നഗരത്തിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലാണ് കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിയാതെ വിട്ടുനല്‍കിയത്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് കോടതി റിപ്പോര്‍ട്ട് തേടി.

നാട്ടില്‍ നിന്നും പിപിഇ കിറ്റ് ധരിച്ചെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ മൃതദേഹം വാഹനത്തിനുളളില്‍ നീക്കി കിടത്തുമ്പോഴാണ് രക്തം ഊര്‍ന്നിറങ്ങുന്ന നിലയില്‍ കണ്ടത്. ഇതി പരിശോധിച്ചപ്പോഴാണ് മതിയായ രീതിയില്‍ പൊതിയാതെയാണ് മൃതദേഹം വിട്ടുനല്‍കിയതെന്ന് മനസിലാക്കിയത്. സന്നദ്ധ പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്തുനിന്നുതന്നെ ഇത് വീഡിയോയില്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

മൃദേഹം പൊതിയുന്ന സ്ഥലത്തേക്ക് മാറ്റുന്നതിനുളള വാഹനമാണെന്ന് കരുതിയാണ് ആംബുലന്‍സിക്ക് മാറ്റിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രോഗി മരിച്ചതിന് ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *