റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: കോവിഡ് 2422, രോഗമുക്തി 1405

May 8, 2021 - 4:36 pm

കൊല്ലം: ജില്ലയില്‍ മെയ് 7ന് 2422 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1405 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും സമ്പര്‍ക്കം വഴി 2411 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 564 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-59, കരുനാഗപ്പള്ളി-57, പരവൂര്‍-45, കൊട്ടാരക്കര-34, എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചല്‍-87, ഇട്ടിവ-63, ഓച്ചിറ-57, ചിതറ-54, ഏരൂര്‍-53,   മയ്യനാട്-51,  കല്ലുവാതുക്കല്‍-47, ശാസ്താംകോട്ട-43, കരീപ്ര, തഴവ എന്നിവിടങ്ങളില്‍ 41 വീതവും ചടയമംഗലം-38, ആദിച്ചനല്ലൂര്‍, കൊറ്റങ്കര, ക്ലാപ്പന, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ 35 വീതവും കുലശേഖരപുരം, ചാത്തന്നൂര്‍, വിളക്കുടി പ്രദേശങ്ങളില്‍ 33  വീതവും ഉമ്മന്നൂര്‍, പത്തനാപുരം, മേലില എന്നിവിടങ്ങളില്‍ 32 വീതവും കടയ്ക്കല്‍, കുളത്തൂപ്പുഴ ഭാഗങ്ങളില്‍ 31 വീതവും കുളക്കട-30, തലവൂര്‍, വെട്ടിക്കവല പ്രദേശങ്ങളില്‍ 28 വീതവും  നെടുമ്പന, പെരിനാട് എന്നിവിടങ്ങളില്‍ 27 വീതവും മൈലം-25, പന്മന-24, വെളിനല്ലൂര്‍-23, ഇടമുളയ്ക്കല്‍, നീണ്ടകര ഭാഗങ്ങളില്‍ 22 വീതവും പൂതക്കുളം-21, തേവലക്കര-19, ശൂരനാട് നോര്‍ത്ത്-18, ആലപ്പാട്, കുണ്ടറ, തെന്മല പ്രദേശങ്ങളില്‍ 17 വീതവും പിറവന്തൂര്‍-16, തെക്കുംഭാഗം, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ 15 വീതവും അലയമണ്‍-14, ചിറക്കര, നിലമേല്‍, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ 13 വീതവും ഈസ്റ്റ് കല്ലട, കുന്നത്തൂര്‍, തൃക്കരുവ, പവിത്രേശ്വരം  പ്രദേശങ്ങളില്‍ 12 വീതവും ഇളമ്പള്ളൂര്‍-11, ഇളമാട്, പോരുവഴി എന്നിവിടങ്ങളില്‍ 10 വീതവും എഴുകോണ്‍, കരവാളൂര്‍, പൂയപ്പള്ളി, പേരയം, വെളിയം ഭാഗങ്ങളില്‍ എട്ടു വീതവും പട്ടാഴി-ഏഴ്, മണ്‍ട്രോതുരുത്ത്-നാല്, ആര്യങ്കാവ്, വെസ്റ്റ് കല്ലട, കുമ്മിള്‍ പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്.

മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *