11,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

മുത്തങ്ങ: വയനാട് മുത്തങ്ങയില്‍ 11,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സാനിറ്റൈസര്‍ നിര്‍മ്മാണത്തിനെന്ന വ്യാജേന കര്‍ണാടകത്തില്‍ നിന്നും കടത്തിയ സ്പിരിറ്റാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌കോഡ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. കേരളത്തിലെ വിവിധ ഇടങ്ങളിലെ മദ്യ നിര്‍മ്മാണത്തിനായി എത്തിച്ച സ്പിരിറ്റാണിതെന്നാണ് പ്രഥമീക നിഗമനം. മുത്തങ്ങക്കടുത്ത് പൊന്‍കുഴിയില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.

മുത്തങ്ങയിലൂടെ വ്യാപകമായി സ്പിരിറ്റ് കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. അതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടിയിലായത് . സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ആണെന്ന് വാഹന ഉടമകല്‍ മൊഴി നല്‍കിയെങ്കിലും പരിശോധനയില്‍ അതല്ലെന്ന് തെളിഞ്ഞു. മലപ്പുറം ,കോഴിക്കോട് വയനാട് കണ്ണൂര്‍ ജില്ലകളിലേക്ക് മദ്യം നിര്‍മ്മാണത്തിനായി എത്തിച്ച സ്പിരിറ്റാണിതെന്നാണ് എക്‌സൈസ് നിഗമനം. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ മറവില്‍ മദ്യ വിതരണത്തിനായി എത്തിച്ച സ്പിരിറ്റാണെന്ന സംശയവും ഉദ്യോഗസ്ഥര്‍ക്കുണ്ട്. വാഹന ഉടമകളടക്കമുളളവര്‍ക്കെതിരെ കേസെടുത്തു. വാഹനവും സ്പിരിറ്റും ബത്തേരി കോടതിയില്‍ ഹാജരാക്കും

Share
അഭിപ്രായം എഴുതാം