റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിമ്പിക്‌സ് ഗുസ്തി താരം സുശീല്‍കുമാര്‍ ഒളിവില്‍

May 7, 2021 - 10:56 am

സുശീല്‍ കുമാറുമായി ബന്ധപ്പെട്ട വീട്ടിലാണ് സാഗറും സുൃത്തുക്കളം താമസിച്ചിരുന്നത്. വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവരും തമ്മിലണ്ടായിരുന്നു.ഈ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് സംഘര്‍ഷവും കൊലയും നടക്കുന്നത്. സുശീല്‍കുമാര്‍,അജയ്, പ്രിന്‍സ് സോനു, സാഗര്‍, അമിത് എന്നിവര്‍ ഛത്രസാല്‍ സ്‌റ്റേഡിയത്തിന് സമീപം വച്ച് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ സാഗര്‍കുമാര്‍ മരിക്കുകയും, സോനുമഹല്‍, അമിത് കുമാര്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുറ്റകൃത്യത്തില്‍ സുശീല്‍ കുമാറിന് പങ്കുണ്ടെന്ന അമുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. സുശീല്‍കുമാറിന്റെ വീട്ടില്‍ പോലീസ് എത്തിയങ്കിലും കണ്ടെനായില്ല.

സംഘര്‍ഷത്തില്‍ പരിക്കേറ്റവുടെ മൊഴി ദില്ലി പോലീസ് രേഖപ്പെടുത്തി. വെടിയൊച്ച കേട്ടുവെന്നും രണ്ടുപേര്‍ പിസ്റ്റലുമായി നില്‍ക്കുന്നുവെന്നും പ്രദേശവാസികളിലൊരാള്‍ രാത്രി രണ്ടു മണിക്ക് അറിയച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. സ്ഥലത്തുനിന്ന് ഒരു ഡബിള്‍ ബാരല്‍ തോക്കും അഞ്ച് കാറുകളും കണ്ടെത്തിയിട്ടുണ്ട്.

തുടര്‍ച്ചയായി രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റാണ് ശുശീല്‍കുമാര്‍. 2008 ല്‍ വെങ്കലവും , 2012ല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെളളിയും നേടി. ഗുസ്തിയില്‍ ലോക ചാമ്പ്യന്‍ഷിപ്പും നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *