റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരാജയത്തിന്റെ കാരണങ്ങൾ പ്രവർത്തകരെ ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന ഘടകത്തോട് ബിജെപി കേന്ദ്ര നേതൃത്വം

May 5, 2021 - 10:54 am

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തിൽ അതൃപ്തി അറിയിച്ച് പാർട്ടി കേന്ദ്ര നേതൃത്വം. പരാജയത്തിന്റെ കാരണങ്ങൾ പ്രവർത്തകരെ ബോധ്യപ്പെടുത്തണം. ഇല്ലെങ്കിൽ അവരുടെ മനോവീര്യം തകരുമെന്നും 05/05/21 ചൊവ്വാഴ്ച ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടി.

ദക്ഷിണേന്ത്യയിൽ നിയമസഭാംഗങ്ങൾ ഇല്ലാത്ത ഏക സംസ്ഥാനമായി കേരളം മാറിയതാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്‌. പരാജയത്തിന്റെ കാരണങ്ങൾ പ്രവർത്തകരെ ബോധ്യപ്പെടുത്തണമെന്നും അവരുടെ മനോവീര്യം തകരരുതെന്നും കോർ കമ്മിറ്റി യോഗത്തിൽ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ബിഎൽ സന്തോഷ് ചൂണ്ടിക്കാട്ടി. കെ സുരേന്ദ്രന്റെ രണ്ടിടത്തെ മത്സരവും, ഹെലികോപ്റ്റർ യാത്രയും, നാമനിർദ്ദേശക പത്രിക തള്ളിയതുമൊക്കെ വിമർശന വിധേയമായി എന്നാണ് റിപ്പോർട്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ സുരേന്ദ്രൻ രംഗത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *