റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് കോവിഡ് രോഗമുക്തി നേരിടുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ പുരോഗതി. കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് ലക്ഷത്തിലധികം പേർ രോഗമുക്തി നേടി

May 3, 2021 - 9:22 pm

രാജ്യവ്യാപകമായി നടത്തിയ കോവിഡ് പരിശോധനകളുടെ ആകെ എണ്ണം ഇന്ന് 29.16 കോടി പിന്നിട്ടു. ഇതുവരെ 29,16,47,037 പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,62,93,003 ആയി.

 81.77% ആണ് ദേശീയതലത്തിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,00,732 പേർ രോഗമുക്തി നേടി.പുതുതായി രോഗമുക്തി നേടിയവരിൽ  73.49% വും 10 സംസ്ഥാനങ്ങളിൽനിന്നും

 പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 21.19%ആണ്.കഴിഞ്ഞ 24 മണിക്കൂറിൽ 3,68,147 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.മഹാരാഷ്ട്ര, കർണാടക,കേരളം,ഉത്തർപ്രദേശ്, ഡൽഹി, തമിഴ്നാട്, പശ്ചിമബംഗാൾ,ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ  73.78% വും.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ – 56,647. കർണാടകയിൽ 37,733 പേർക്കും കേരളത്തിൽ  31,959 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 34,13,642ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 17.13% ആണ് . കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 63,998 പേരുടെ കുറവ് രേഖപ്പെടുത്തി.

 മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, കേരളം, രാജസ്ഥാൻ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ചത്തീസ്ഗഡ്,തമിഴ്നാട്, പശ്ചിമബംഗാൾ, ബീഹാർ, ഹരിയാന എന്നീ 12 സംസ്ഥാനങ്ങളിലായാണ് ഇന്ത്യയിൽ ആകെ ചികിത്സയിലുള്ള രോഗികളുടെ 81.46% വും.

 ദേശീയതലത്തിലെ  മരണനിരക്ക് തുടർച്ചയായി കുറഞ്ഞു വരുന്നു ,നിലവിൽ ഇത്  1.10% ആണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 3417 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 74.54 ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 669. ഡൽഹിയിൽ  407 പേരുടെയും ഉത്തർപ്രദേശിൽ  288 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിൽ 3 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ദാമൻ &ദിയു ദാദ്ര &നഗർഹവേലി, ലക്ഷദ്വീപ്, അരുണാചൽപ്രദേശ് എന്നിവയാണവ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *