റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ രോഹിത് സർദാന കൊവിഡ് ബാധിച്ച് മരിച്ചു. 41 വയസ്സായിരുന്നു. ആജ് തക്കിലെ മാധ്യമപ്രവർത്തകനും അവതാരകനുമായി ജോലി ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ നോയിഡയിൽ വച്ചാണ് മരണം സംഭവിച്ചത്. മുൻപ് സീ ടിവിയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. സീ ടിവിയിൽ നിന്ന് രാജിവെച്ച ശേഷം 2017ലാണ് അദ്ദേഹം ആജ് തക്കിൽ ജോലിക്ക് കയറുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജിജു തുടങ്ങിയവർ മരണത്തിൽ അനുശോചനം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *