റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോവിഡ് രോഗി ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍

April 28, 2021 - 8:17 am

തൃശൂര്‍ : മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് കോവിഡ് വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗിയെ ബാത്തറൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കാട്ടുകര തടപ്പറമ്പില്‍ മോഹനന്‍ (63) ആണ് മരിച്ചത്. 27.4.2021 ന് രാവിലെ ആറുണിയോടെ ബാത്തുറൂമില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഇയാള്‍ കട്ടിലില്‍ നിന്ന് പോയത് . രാവിലെ കാണാതായ ഇയാളെ ആശുപത്രി ജീവനക്കാരും മകനും കൂടി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. പിന്നീട് 11 മണിയോടെ അടഞ്ഞു കിടന്ന ബാത്ത്‌റൂമില്‍ കണ്ടൈത്തുകയായിരുന്നു.

ബാത്ത്റൂമില്‍ കയറിയ ഇദ്ദേഹം വാതിലിന്റെ കുറ്റി ഇട്ടിരുന്നില്ല. ബാത്ത്റൂമില്‍ എത്തിയ ആരോ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് അറിയാതെ പുറമേ നിന്ന് കുറ്റി ഇട്ടുപോരുകയായിരുന്നു. പിന്നീട് വാതില്‍ തുറന്നപ്പോഴാണ് തറയില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. കോവിഡ് രോഗിയായ ഇയാള്‍ക്ക് തലേദിവസം ശ്വാസ തടസം ഉണ്ടായിരുന്നു. ഓക്‌സിജനും നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ഇന്ദിര. മകന്‍ : വിപിന്‍ദാസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *