തിരുവനന്തപുരം: നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സെക്രട്ടേറിയറ്റ് തയാറാക്കിയ വിവിധ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 27ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. രാവിലെ 11.30ന് ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ഗൂഗിൾ മീറ്റ് മുഖേന നിയമസഭാ സാമാജികർ തുടങ്ങിയവർ സംബന്ധിക്കും.



