തിരുവനന്തപുരം | നാളെയാണ് (ഏപ്രിൽ 7) തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. കനത്ത വേനല്‍ ചൂടിലും തളരാതെ അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍. വിവിധ പ്രീ പോള്‍ സര്‍വേകള്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെന്ന സൂചനയാണ് നല്‍കുന്നത്.
ഭരണ വിരുദ്ധ വികാരം ഇല്ലെന്ന സൂചനയിൽ ഇടതു ക്യാമ്പ് , അടിയൊഴുക്കുകളിൽ പ്രതീക്ഷയുമായി യു ഡി എഫ്
പ്രത്യേകിച്ച് തരംഗമൊന്നും പ്രകടമാകാത്ത തെരഞ്ഞെടുപ്പില്‍ നേരിയ വെത്യാസത്തിനായിരിക്കും ഏതെങ്കിലുമൊരു മുന്നണിക്കു ഭരണം ലഭിക്കുകയെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന സൂചന ഇടതു ക്യാമ്പിന് ആത്മവിശ്വാസം പകരുമ്പോള്‍ അടിയൊഴുക്കുകളിലാണ് യു ഡി എഫ് ക്യാമ്പിനു പ്രതീക്ഷ. കേരളത്തില്‍ ഇത്തവണ മുന്നേറ്റം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് അവസാനലാപ്പിലും എന്‍ ഡി എ ക്യാമ്പ്.സാംസ്കാരിക ഇവന്റുകൾ .


