റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് : വീടിന് തീപിടിച്ച് ഊമയായ യുവതി പൊളളലേറ്റ് മരിച്ചു. മതുലമട കുറ്റിപ്പാടത്ത് 2021 ഏപ്രില്‍ 19 ന് രാവിലെ പത്തരയോടെയാണ് സംഭവം. കുറ്റിപ്പാടം മണലി കൃഷ്ണന്റെയും രുക്മിണിയുടെയും മകള്‍ സുമ(25) ആണ് മരിച്ചത്. വീടിനകത്തെ കിടപ്പുമുറിയിലാണ് മൃതദേഹം കിടന്നത് . യുവതിയുടെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു.

ഓടിട്ട വീടിന്റെ മേല്‍ക്കൂരയില്‍ തീ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരമറിയിച്ചത്. സുമയുടെ അമ്മ ഒരു വിവാഹ ചടങ്ങിനും പിതാവ് കളത്തില്‍ പണിക്കും പോയ സമയത്താണ് സംഭവം. സുമയുടെ ഇരട്ട സഹോദരി സുധ വിവാഹിതയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *