റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ ജില്ലയില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക്‌ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു

April 19, 2021 - 11:53 am

കണ്ണൂര്‍: കോവിഡ്‌ അതിരൂക്ഷമായ സാഹചര്യത്തില്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായി പുതിയ മാര്‍ഗ നിര്‍ദ്ദശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന്‌ ജില്ലാ കളക്ടര്‍ വി.സുബാഷ്‌ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നവര്‍ ഇ ജാഗ്രത പോര്‍ട്ടല്‍ വഴി രജിസ്‌റ്റര്‍ ചെയ്യണം.

വാക്‌സിനേഷന്‍ ചെയ്‌തവരും ചെയ്യാത്തവരും നിര്‍ബന്ധമായും ജില്ലയില്‍ പ്രവേശിക്കുന്നതിന്‌ 48 മണിക്കൂര്‍മുമ്പോ എത്തിയ ഉടനെയോ ആര്‍ടിപിസിആര്‍ പരിശോധനകള്‍ ചെയ്‌തിരിക്കണം. പരിശോധന നടത്താതെ ജില്ലയില്‍ എത്തുന്നവര്‍ റൂം ഐസൊലേഷന്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്‌. പരിശോധനാഫലം നെഗറ്റീവ്‌ ആകുന്നവര്‍ പൊതുസ്ഥലങ്ങളില്‍ സാമൂഹ്യ അകലം, മുഖാവരണം ,വ്യക്തി ശുചിത്വം എന്നിവ കൃത്യമായി പാലിക്കണം. കോവിഡ്‌ ലക്ഷണങ്ങള്‍ പിന്നീട്‌ പ്രകടിപ്പിക്കുകയാണെങ്കില്‍ ചികിത്സ തേടേണ്ടതാണ്‌. ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം റൂം ഐസൊലേഷനില്‍ തുടരണം. വിദേശത്തുനിന്നും എത്തുന്നവര്‍ നിലവിലെ പ്രോട്ടോകോള്‍ പാലിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *