റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റഷ്യന്‍ പ്രതിപക്ഷ നേതാവ്‌ അലക്‌സി നാവല്‍നി മരണത്തിന്റെ വക്കിലെന്ന്‌ ഡോക്ടര്‍മാര്‍

April 19, 2021 - 11:42 am

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്‌സ്‌ നാവല്‍നി മരണത്തിന്റെ വക്കിലെന്ന്‌ ഡോക്ടര്‍മാര്‍. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും മികച്ച ചികിത്സ വേണമെന്നും ആവശ്യപ്പെട്ട്‌ 2021 മാര്‍ച്ച്‌ 31നാണ്‌ നാവല്‍നി നിരാഹാര സമരം ആരംഭിച്ചത്‌. 2020 ആഗസറ്റില്‍ മാരക വിഷവസ്‌തുവായ നൊവിചോക്ക്‌ നാവല്‍നിക്കെതിരെ പ്രയോഗിച്ചിരുന്നു. പുടിനാണ്‌ തനിക്കെതിരായ ആക്രമണത്തിന്‌ പിന്നിലെന്ന നിലപാടാണ്‌ നാവല്‍നിക്കും സഹപ്രവര്‍ത്തകര്‍ക്കും ഉളളത്‌. ജര്‍മ്മനിയില്‍ ചികിത്സയിലായിരുന്ന നാവല്‍നി ജനുവരി 17നാണ്‌ രാജ്യത്ത്‌ മടങ്ങിയെത്തിയത്‌.

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പെട്ടെന്ന്‌ ക്ഷയിക്കുകയായിരുന്നെന്നും മികച്ച ചികിത്സ ലഭിച്ചില്ലെങ്കില്‍ ഏതുനിമിഷവും മരിക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പുനല്‍കി . നാവല്‍നിയുടെ സ്വകാര്യ ഡോക്ടര്‍ അനസ്‌റ്റേസിയ വാല്‍സിയേവയും ഹൃദയ രോഗ വിദഗ്ധനായ യോരോസ്ലാവ്‌ ആഷികുമാരുള്‍പ്പടെയുളള മൂന്ന്‌ ഡോക്ടര്‍മാര്‍ക്കും എത്രയും പെട്ടെന്ന്‌ നാവല്‍നിയെ ചികിത്സിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. ഞങ്ങളുടെ രോഗി ഏതുസമയവും മരിച്ചേക്കാം എന്ന്‌ അവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. നാവല്‍നിയുടെ ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ്‌ കൂടുതലാണെന്നും അദ്ദേഹത്തെ എത്രയും വേഗം ഐസിയുവിലേക്ക്‌ മാറ്റണമെന്നും ഡോക്ടര്‍മാര്‍ സാമൂഹ്യ മാധ്യമങ്ങിലെ കുറിപ്പില്‍ ആവശ്യപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *