റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃപ്പൂണിത്തുറയില്‍ യുഡിഎഫ് ,എല്‍ഡിഎഫ് വാക്‌പോര് മുറുകുന്നു

April 19, 2021 - 8:54 am

കൊച്ചി: വോട്ടുകള്‍ പെട്ടിയിലായതോടെ തൃപ്പൂണിത്തുറയില്‍ യുഡിഎഫ് എല്‍ഡിഎഫ് വാക്‌പ്പോര് മുറുകുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു ഫേസ്
ബുക്കിലൂടെയാണ് ബിജെപിക്ക് വോട്ടുകുറയുമെന്ന് പ്രഖ്യാപിച്ചത്. തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് വോട്ടുലഭിക്കാനുളള പ്രാദേശിക ഇടപെടല്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടായിയെന്ന സിപിഎം സംസ്ഥാന കമ്മറ്റി വിലയിരുത്തല്‍ തോല്‍വി സമ്മതിക്കലാണെന്ന് ബാബു കുറിച്ചു. തുടക്കം മുതല്‍ യുഡിഎഫ് ബിജെപി ബന്ധം ആരോപിച്ചത് ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാനുളള സിപിഎം ന്റെ കുടില തന്ത്രമായിരുന്നുവെന്നും ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2016 ലെ തെരഞ്ഞെടുപ്പില്‍ 29,800 ലധികം വോട്ട് ബിജെപി നേടിയതാണ് യുഡിഎഫ് തോല്‍വിക്ക് കാരണമായത്. പ്രൊഫ. തുറവൂര്‍ വിശ്വംബരന്റെ സ്ഥാനാര്‍ത്ഥിത്വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ യോഗവും ബിഡിജെഎസ് സഖ്യവുമാണ് ബിജെപിക്ക് അത്രയും വോട്ടുകള്‍ നേടിക്കൊടുത്തത്. ബിജെപിക്ക് തൃപ്പൂണിത്തുറയില്‍ 15,000തില്‍ അധികം വോട്ടില്ല. 2016ലെ സാഹചര്യങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ശക്തമായിരുന്നില്ല. ബിജെപിക്ക് 2016ല്‍ ലഭിച്ച
നിഷ് പക്ഷവോട്ടുകള്‍ മുന്‍കാലങ്ങ ളില്‍ യുഡിഎഫിന് ലഭിച്ചതാണ്. ആ വോട്ടുകള്‍ യുഡിഎഫിലേക്ക് തിരിച്ചുവരുമെന്നാണ് കണക്കുകൂട്ടല്‍. ബിജെപി കൂടുതല്‍ വോട്ടുകള്‍ പിടിക്കുന്നതിലൂടെ വിജയം സ്വപ്‌നംകണ്ട സിപിഎം നിരാശ യിലായതിനാലാണ് ബിജെപി ബന്ധം ആരോപിക്കുന്നതെന്നും ബാബു കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *