റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാളിലെ തെരഞ്ഞെടുപ്പ്​ പരിപാടികൾ റദ്ദാക്കി രാഹുൽ ഗാന്ധി, തീരുമാനം കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ

April 18, 2021 - 1:16 pm

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബംഗാളിലെ തെരഞ്ഞെടുപ്പ്​ പൊതു പരിപാടികൾ റദ്ദാക്കി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി.

‘കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ​ബംഗാളിലെ തെരഞ്ഞെടുപ്പ്​ പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളും റദ്ദാക്കുന്നു. നിലവിലെ സാഹചര്യത്തിൽ വലിയ പൊതു റാലികൾ സംഘടിപ്പിക്കുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച്​ ആഴത്തിൽ ചിന്തിക്കാൻ എല്ലാ രാഷ്​ട്രീയ പാർട്ടികളും തയാറാകണമെന്ന്​ അഭ്യർഥിക്കുന്നു’ -രാഹുൽ ഗാന്ധി 18/04/21 ഞായറാഴ്ച ട്വീറ്റ്​ ചെയ്​തു.

ബംഗാളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ ബി.ജെ.പി കൂറ്റൻ റാലികളാണ്​ സംഘടിപ്പിക്കുന്നത്​. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്​ നടന്ന 17/04/21 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര​മോദിയുടെ വമ്പൻ റാലി നടന്നിരുന്നു.

ബംഗാളിൽ ആറാംഘട്ട വോ​ട്ടെടുപ്പാണ്​ ഇനി നടക്കാനുള്ളത്​. എട്ടുഘട്ടങ്ങളിലായാണ്​ സംസ്​ഥാനത്ത്​ തെരഞ്ഞെടുപ്പ്​. ഏപ്രിൽ 22, 26, 29 തീയതികളിലാണ്​ ഇനി വോ​ട്ടെടുപ്പ്​. മേയ്​ രണ്ടിന്​ ഫലം പ്രഖ്യാപിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *