റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

1956 മധ്യതിരുവിതാംകൂർ, ട്രെയിലർ പുറത്തിറങ്ങി

April 11, 2021 - 10:05 pm

കേരളത്തിലെ ഭൂപരിഷ്കരണത്തിന്റ പശ്ചാത്തലത്തിൽ ഇടുക്കിയിലേക്ക് ആദ്യകാലത്ത് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥപറയുന്ന 1956 മധ്യതിരുവിതാംകൂർ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ശവം, വിത്ത് എന്നീ ചിത്രങ്ങൾക്കുശേഷം ഡോൺ പിലാത്തറ സംവിധാനം ചെയ്ത ഈ പുതിയ ചിത്രത്തിന്റ പശ്ചാത്തലം കോട്ടയം ജില്ലയിലെ ഉഴവൂരിൽ നിന്നും വന്ന ഓനൻ ,കോര എന്നിവർ ഏതാനും പരിചയക്കാരെ കൂട്ടി കാട്ടുപോത്തിനെ വേട്ടയാടുന്നതാണ്. ഇടുക്കിയിലും തമിഴ്നാട്ടിലുമായി ചിത്രീകരണം നടന്ന ഈ ചിത്രത്തിൽ ആസിഫ് യോഗി , ജെയിൻ ആൻഡ്രൂസ്, കനികുസൃതി , ഷോൺ റോമി, കൃഷ്ണൻ ബാലകൃഷ്ണൻ , എന്നിവരാണ് അഭിനേതാക്കൾ . 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, തുടങ്ങിയ സിനിമകളുടെ രചയിതാവായ അഭിലാഷ് എസ് കുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അലക്സ് ജോസഫ് ആണ് . സംഗീതം ബാസിൽ സി ജെ , എഡിറ്റിംഗ് മിഥുൻ, ഡോൺ , ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച സിനിമ ഏറെ വൈകാതെ തന്നെ തിയേറ്ററുകളിൽ റിലീസ് ചെയ്യും.

മോസ്കോ രാജ്യാന്തര ചലച്ചിത്രമേള, സ്പെയിനിൽ നടക്കുന്ന ഇൻഡീ ഇൻഡ്യ, ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള, കേരള അന്താരാഷ്ട്ര ചലചിത്രമേള എന്നിവയിൽ 1956 മധ്യതിരുവിതാംകൂർ എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *