റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: 12/04/21 തിങ്കളാഴ്ച ഇന്ത്യന്‍ പ്രാദേശിക സമയം രാവിലെ 8.24ന് നാസയുടെ ഇന്‍ജെന്യുവിറ്റി ഹെലികോപ്ടര്‍ ചൊവ്വയില്‍ നിന്നു പറന്നുയരും. പരീക്ഷണം വിജയകരമായാല്‍ ഭൂമിക്കു പുറത്തു പറന്നുയരുന്ന ആദ്യ ഹെലികോപ്റ്റര്‍ എന്ന റെക്കോഡ് ഇന്‍ജെന്യുവിറ്റി സ്വന്തമാക്കും.റിമോട്ട് കണ്‍ട്രോള്‍ സംവിധാനം വഴി ഭൂമിയില്‍നിന്നാണ് ഹെലികോപ്ടറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുക.ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നാസ അറിയിച്ചു.പെഴ്സിവറന്‍സ് റോവറിനൊപ്പമാണ് ഇന്‍ജെന്യുവിറ്റി ഹെലികോപ്ടര്‍ ചൊവ്വയിലിറങ്ങിയത്. ചൊവ്വയിലെ കാലാവസ്ഥ കൂടി നിരീക്ഷിച്ചശേഷമാണ് ഹെലികോപ്റ്റര്‍ പറത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ചൊവ്വയിലെ പൊടിക്കാറ്റ് ഇന്‍ജെന്യുവിറ്റിക്ക് തിരിച്ചടിയാകാതിരിക്കാനാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *