ലീഗ് പ്രവർത്തകന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും , പ്രതികളായ 11 പേരെയും തിരിച്ചറിഞ്ഞതായി പൊലീസ് കമ്മീഷണർ

കണ്ണൂർ: പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ 08/04/21 വ്യാഴാഴ്ച അറിയിച്ചു. 15 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്.

കേസിലെ പ്രതികളായ 11 പേരെ തിരിച്ചറിഞ്ഞതായും കമ്മിഷണർ അറിയിച്ചു. പ്രതികൾ ഒളിവിലാണ്. ആരും കസ്റ്റഡിയിൽ ഇല്ല. പൊലീസ് കമ്മിഷണർ പറഞ്ഞു.

Share
അഭിപ്രായം എഴുതാം