റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എം ഷാജിക്കെതിരെ അസഭ്യ വർഷവുമായി സിപിഎം പ്രവർത്തകർ, ഷാജിയാണ് ആ​ദ്യം അസഭ്യം പറഞ്ഞതെന്ന് സിപിഎം പ്രവർത്തകർ

April 6, 2021 - 8:19 pm

കണ്ണൂർ: അഴീക്കോട് എംഎൽഎ കെ എം ഷാജിക്കെതിരെ സിപിഎം പ്രവർത്തകർ അസഭ്യ വർഷം നടത്തിയതായി പരാതി . 06/04/21ചൊവ്വാഴ്ച വൈകിട്ട് ഷാജി അഴീക്കോട് മീൻകുന്ന് സ്കൂളിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് സംഭവം. സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഷാജിയെ ഇഞ്ചികൃഷി എന്ന് വിളിച്ച് പരിഹസിക്കുന്നതും വീഡിയോവിൽ കാണാം . കെ എം ഷാജിയാണ് ആ​ദ്യം അസഭ്യം പറഞ്ഞതെന്ന് സിപിഎം പ്രവർത്തകർ പറയുന്നു.

വൈകിട്ട് നാലരയ്ക്കാണ് സംഭവം നടന്നത്. താൻ എത്തിയപ്പോൾ മുതൽ സിപിഎം പ്രവർത്തകർ പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഷാജി പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *