റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധനനയം പ്രഖ്യാപനം 07/04/21 ബുധനാഴ്ച; തദ്സ്ഥിതി തുടരുമെന്ന് വിലയിരുത്തല്‍

April 6, 2021 - 11:58 am

മുംബൈ: 2021- 22 സാമ്പത്തികവര്‍ഷത്തെ ആര്‍.ബി.ഐയുടെ ആദ്യത്തെ ധനനയം 07/04/21 ബുധനാഴ്ച പ്രഖ്യാപിക്കും. ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികന്ത ദാസിന്റെ നേതൃത്വത്തില്‍ നാളെയാണ് ധനനയ യോഗം തുടങ്ങുക. കോവിഡ് തളര്‍ച്ചകളില്‍നിന്ന് വിപണികള്‍ തിരിച്ചുവരവിനു ശ്രമിക്കുന്ന ഈ സാഹചര്യത്തില്‍ നിരക്കുകള്‍ നിലനിര്‍ത്തിയേക്കുമെന്നാണു വിലയിരുത്തല്‍. അതേസമയം പണപ്പെരുപ്പ ലക്ഷ്യങ്ങര്‍ പുനര്‍നിശ്ചയിച്ചേക്കും.

സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും 2021-22ല്‍ സര്‍ക്കാരിന്റെ വായ്പാ പദ്ധതി സുഗമമാക്കുന്നതിനും ധനനയത്തിന്റെ തീരുമാനങ്ങള്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ തുടരുമെന്നാണു വിദഗ്ധാഭിപ്രായം. പണപ്പെരുപ്പം ഉയരുമെന്നു കഴിഞ്ഞ യോഗം വിലയിരുത്തിയിട്ടുള്ളതാണ്. എന്നിരുന്നാലും റീട്ടെയില്‍ പണപ്പെരുപ്പം ആര്‍.ബി.ഐയുടെ ലക്ഷ്യത്തിനുള്ളില്‍ നില്‍ക്കുന്നത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ആര്‍.ബി.ഐയ്ക്ക് അവസരം നല്‍കുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *