റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: കോവിഡ് വാക്സിനേഷൻ :മെഗാ അദാലത്ത് ഏപ്രിൽ 17 വരെ

April 4, 2021 - 7:59 pm

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് 45 വയസ്സിന് മുകളിലുള്ള എല്ലാ പൂരം കമ്മിറ്റി അംഗങ്ങൾക്കും (ഘടകപൂരങ്ങൾ ഉൾപ്പെടെയുള്ള പൂരം കമ്മിറ്റി അംഗങ്ങൾക്കും) നിർബന്ധമായും കോവിഡ് വാക്സിനേഷൻ എടുക്കണ്ടതാണ്. ഇതിന്റെ ഭാഗമായി ജവഹർ ബാലഭവനിൽ ഏപ്രിൽ 17 വരെ മെഗാ അദാലത്ത് നടത്തുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്‌ അറിയിച്ചു. കൂടാതെ ഏപ്രിൽ 7  മുതൽ ടൗൺഹാളിലും കോവിഡ് വാക്സിൻ എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ ഞായറാഴ്ച ഉൾപ്പെടെയുള്ള എല്ലാ അവധി ദിവസങ്ങളിലും കോവിഡ് വാക്സിനേഷൻ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *