ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ നാഥുപൂര്‍ ഗ്രാമത്തിലുണ്ടായ തീപിടിത്തത്തില്‍ 700 ഓളം കുടിലുകള്‍ കത്തിനശിച്ചു. 02/04/21 വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
തീപടര്‍ന്നതോടെ അഗ്നിശമന സേനാംഗങ്ങള്‍ താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. അഞ്ചു മണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
രാത്രി രണ്ടുമണിയോടെയാണ് കുടിലുകളില്‍ തീപടര്‍ന്നത്. കുടിലുകളില്‍ അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതാണ് അപകട കാരണമെന്ന് അധികൃതര്‍ പറയുന്നു.
15 അഗ്നിശമന വാഹനങ്ങളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. സമീപത്തെ നിരവധി പ്രദേശങ്ങളും കത്തിനശിച്ചു.നിര്‍മാണരംഗത്ത് ദിവസവേതനത്തിന് ജോലി ചെയ്യുന്നവരാണ് കുടിലുകളില്‍ താമസിക്കുന്നവര്‍.



