മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ മാര്‍ച്ച് 28 മുതല്‍ രാത്രി കാല കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 35,952 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ കേസുകളാണ്. ജനക്കൂട്ടം ഒഴിവാക്കാന്‍ രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെ മാളുകള്‍ അടച്ചിടാനും നിര്‍ദേശം നല്‍കി. രോഗികളുടെ എണ്ണം അതിവേഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലകളില്‍ ആവശ്യമുണ്ടെങ്കില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. പരിപാടികളും, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ വരുമെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.




