ദിസ്പൂര്‍: അസമിലും 27/03/21 ശനിയാഴ്ച ആദ്യഘട്ട പോളിങ്. അസമില്‍ 47 മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ ഇന്നു സമ്മതിദാനാവകാശം വിനിയോഗിക്കും. 47 മണ്ഡലങ്ങളിലായി 264 സ്ഥാനാര്‍ഥികളുടെ വിധി ഏകദേശം 81.09 ലക്ഷം വോട്ടര്‍മാര്‍ ഇന്നു നിശ്ചയിക്കും. ഇവരില്‍ 40,77,210 പുരുഷന്മാരും 40,32,481 സ്ത്രീകളും ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് 1,1537 പോളിങ് ബൂത്തുകളാണ് സജ്ജമായിരിക്കുന്നത്. വൈകുന്നേരം ആറ് മണി വരെ വോട്ടെടുപ്പ് തുടരും. 37 സിറ്റിംഗ് എംഎല്‍എമാരും പോരാട്ടത്തിനിറങ്ങി. ഇവരില്‍ 24 പേര്‍ ബിജെപിയില്‍ നിന്നും, ആറ് പേര്‍ വീതം കോണ്‍ഗ്രസില്‍ നിന്നും എജിപിയില്‍ നിന്നും, ഒരാള്‍ എഐയുഡിഎഫില്‍ നിന്നുമാണ് മത്സരിക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പില്‍ ബിജെപി-എജിപി സഖ്യം 35 സീറ്റുകളും, ബിജെപി മാത്രമായി 27 സീറ്റുകളും നേടി. കോണ്‍ഗ്രസിന് 9 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. 2014ലെ ലോക്സഭ തെരഞ്ഞടുപ്പ് വരെ അപ്പര്‍ അസം മേഖല കോണ്‍ഗ്രസ് ആധിപത്യത്തിലായിരുന്നു, എന്നാല്‍ ഹിമാന്ത ബിശ്വ ശര്‍മയാണ് അസമിന്റെ സ്വാധീനം ബിജെപിയ്ക്ക് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജഗത് പ്രകാശ് നഡ്ഡ എന്നിവര്‍ തെരഞ്ഞെടുപ്പ് റാലികളില്‍ സജീവമായി. കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് പ്രചാരണം നയിച്ചത്.



