റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ ആശുപത്രിയിലെ തീപ്പിടുത്തം: മരണം 10 ആയി ഉയര്‍ന്നു

March 27, 2021 - 12:13 pm

മുംബൈ: മുംബൈ സണ്‍റൈസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച രോഗികളുടെ എണ്ണം 10 ആയി ഉയര്‍ന്നു. മുംബൈയിലെ ഭാന്‍ഡപ് മേഖലയിലെ ഡ്രീംസ് മാള്‍ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് അപകടം നടന്നത്.70 പേരെ രക്ഷിച്ച് മറ്റ് ആശുപത്രികളിലേക്കു മാറ്റി.കോവിഡ് രോഗികളടക്കം ചികിത്സയിലിരുന്ന ആശുപത്രിയിലായിരുന്നു സംഭവം. കോവിഡ് രോഗികളില്‍ 30 പേരെ മുലുന്ദ് ജംബോ സെന്ററിലേക്കും മൂന്ന് രോഗികളെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്കും മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്കും മാറ്റി. തീപിടിത്തമുണ്ടായ ഉടന്‍ സ്ഥലത്തെത്തിയ 25 ഫയര്‍ എന്‍ജിനുകളും 15 വാട്ടര്‍ ടാങ്കറുകളും അഞ്ചുമണിക്കൂറോളം പ്രയത്നിച്ചാണ് അഗ്‌നിബാധ നിയന്ത്രണവിധേയ മാക്കിയത്.നാലു നിലകളുള്ള മാളിലെ ഏറ്റവും മുകളിലെ നിലയിലാണ് ആശുപത്രി സ്ഥിതിചെയ്യുന്നത്. മാളില്‍ ആശുപത്രിക്കു പ്രവര്‍ത്തനാനുമതി ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരാശുപത്രി ആദ്യമായാണ് കാണുന്നതെന്നും ഗുരുതരമായ സാഹചര്യമാണതെന്നും മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *