ന്യൂഡൽഹി :എൻഡിടിവി ക്ക് എതിരെയുള്ള സ്വത്ത് കണ്ടു കെട്ടൽ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി .എൻഡിടിവി പ്രമോട്ടർമാരായ പ്രണോയ് റോയ് ,ഭാര്യ രാധിക റോയ് എന്നിവരിൽ നിന്നും 27 കോടി രൂപ ഈടാക്കാനുള്ള നടപടികളാണ് 26/03/21 വെള്ളിയാഴ്ച പരമോന്നത കോടതി സ്റ്റേ ചെയ്തത് .
ഓഹരി ഉടമകളിൽ നിന്നും വിവരം മറച്ചുവെന്ന് ആരോപിച്ചു സെബിയാണ് ഇരുവരിൽ നിന്നും 27 കോടി രൂപ പിഴ ഈടാക്കാൻ തീരുമാനിച്ചത് .ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നടപടി സ്റ്റേ ചെയ്തത്.



