റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ജുഡീഷ്യൽ അന്വേഷണത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ, തെറ്റ് ചെയ്തില്ലെങ്കിൽ തോമസ് ഐസക്കിന് എന്തിനാണ് പരിഭ്രാന്തിയെന്നും മുരളീധരൻ

March 26, 2021 - 9:33 pm

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ജുഡീഷ്യൽ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. കേന്ദ്രസർക്കാർ ഏജൻസികളെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുതെന്നും വി.മുരളീധരൻ 26/03/21 വെള്ളിയാഴ്ച പറഞ്ഞു.

തെറ്റ് ചെയ്തില്ലെങ്കിൽ തോമസ് ഐസക്കിന് എന്തിനാണ് പരിഭ്രാന്തിയെന്ന് വി. മുരളീധരൻ ചോദിച്ചു. ഉദ്യോഗസ്ഥർക്കില്ലാത്ത പരാതി തോമസ് ഐസകിന് ഉണ്ടെങ്കിൽ എന്തോ മറച്ചുവയ്ക്കാനുണ്ടെന്ന് മുരളീധരൻ പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അന്വേഷണം നടത്താൻ വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഉത്തരവ് ഇറക്കാനാണ് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് മേൽ ഇ.ഡി സമ്മർദം ചെലുത്തിയെന്ന ആരോപണം അന്വേഷിക്കും. സ്വപ്‌നയുടെ ശബ്ദരേഖയും ഗൂഢാലോചനയും അന്വേഷണ പരിധിയിൽ വരും. ജസ്റ്റിസ് വി. കെ മോഹനനായിരിക്കും അന്വേഷണ കമ്മീഷൻ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *