റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ നാടുകടത്തി ഡിഐജിയുടെ ഉത്തരവ്

March 25, 2021 - 3:20 pm

‌കോട്ടയം: നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ വൈക്കം തലയാഴം പഞ്ചായത്ത്‌ ഓഫീസിന്‌ സമീപം വടവനത്ത്‌ കിഴക്കേത്തറ വീട്ടില്‍ അഗ്രേഷിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. ജില്ലാ പോലീസ്‌ മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച്‌ ഡിഐജിയാണ്‌ അഗ്രേഷിനെ ഒരു വര്‍ഷത്തേക്ക്‌ ജില്ലയില്‍ നിന്നും നാടുകടത്തി ഉത്തരവായത്‌.

വൈക്കം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ ഭവന ഭേദനം ,സംഘം ചേര്‍ന്ന്‌ ആക്രമിച്ച്‌ കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വധശ്രമം തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *