ആലപ്പുഴ: ഡി.ടി.പി.സി ഫലവൃക്ഷത്തൈ നടീൽ ചടങ്ങ് സംഘടിപ്പിച്ചു

ആലപ്പുഴ: മാർച്ച് 23 ലോക കാലാവസ്ഥാ ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈ നടീൽ ചടങ്ങ് സംഘടിപ്പിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബീച്ചിലെ വിജയ് പാർക്കിൽ നടന്ന ചടങ്ങ് ജില്ലാ കലക്ടർ എ. അലക്സാണ്ടർ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഓരോ വൃക്ഷത്തൈകൾ നടുന്നതിലൂടെയും, ആഗോളതാപനത്തെ ചെറുക്കുന്നതിൽ നാം ഓരോപടി മുന്നോട്ട് കുതിക്കുമെന്നും നിലവിൽ ഉള്ള വൃക്ഷങ്ങളെ സംരക്ഷിക്കുവാനും പുതുതായി വൃക്ഷത്തൈകൾ നട്ട് സംരക്ഷിക്കുവാനും നാം തയ്യാറാകുമ്പോൾ നമ്മുടെ ജീവിതം സുരക്ഷിതമാകുന്നതോടൊപ്പം ഭാവി തലമുറയ്ക്ക് ഇവിടെ ജീവിക്കുവാനുള്ള വാസയോഗ്യ ഭൂമിയായി മാറുമെന്നും കളക്ടര്‍ പറഞ്ഞു.
ഡി.റ്റി.പി.സി.സെക്രട്ടറി എം. മാലിൻ, വിജയ് പാർക്ക് സൂപ്രണ്ട് കെ.വാസുദേവൻ, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവർ സംബന്ധിച്ചു.

Share
അഭിപ്രായം എഴുതാം