റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാമനിർദേശ പത്രിക പിൻവലിക്കുകയാണെന്ന് മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർത്ഥി കെ.സുന്ദര, കെ സുരേന്ദ്രൻ ഫോണിൽ വിളിച്ചാവശ്യപ്പെട്ടതായി സുന്ദര

March 22, 2021 - 12:45 pm

മഞ്ചേശ്വരം: നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി കെ.സുന്ദര അറിയിച്ചു. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ചാണ് പത്രിക പിൻവലിക്കുന്നതെന്ന് കെ.സുന്ദര മാധ്യമങ്ങളോട് 22/03/21 തിങ്കളാഴ്ച പറഞ്ഞു. കെ.സുന്ദര ബിഎസ്പി അംഗത്വം രാജിവച്ച് ബിജെപിയിൽ ചേരുകയും ചെയ്തു.

കഴിഞ്ഞ തവണ 89 വോട്ടുകൾക്കാണ് കെ.സുരേന്ദ്രൻ മണ്ഡലത്തിൽ തോറ്റത്. 467 വോട്ടുകളാണ് കെ.സുന്ദര നേടിയത്. ഈ സാഹചര്യം വീണ്ടുമുണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് കെ.സുന്ദര പ്രതികരിച്ചത്.

സുന്ദരയെ ശനിയാഴ്ച(20/03/21) മുതൽ കാണാനില്ലെന്ന പരാതി ഉയർന്നിരുന്നു. സ്ഥാനാർഥി കെ.സുന്ദരയെ ഫോണിൽ പോലും ലഭികുന്നില്ലെന്നു ജില്ല പ്രസിഡന്റ് വിജയകുമാർ പറഞ്ഞിരുന്നു. നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് ബിജെപി പ്രവർത്തകരുടെ സമ്മർദം ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *