വി വി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് , രണ്ട് മണ്ഡലങ്ങളിലായി മൂന്നിടത്ത് വോട്ടെന്ന് പരാതി

തിരുവനന്തപുരം: ബി.ജെ.പി നേതാവും വട്ടിയൂര്‍കാവ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ വി.വി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ് നുസൂര്‍ ആണ് 20/03/21 ശനിയാഴ്ച പരാതി നല്‍കിയത്.

രണ്ട് മണ്ഡലങ്ങളിലായി മൂന്നിടത്താണ് വി.വി രാജേഷിന് വോട്ടുള്ളത്. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ രണ്ടിടത്തും നെടുമങ്ങാട് മണ്ഡലത്തില്‍ ഒരിടത്തുമാണ് രാജേഷിന് വോട്ടുള്ളത്.

ഇത് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. നെടുമങ്ങാട് മണ്ഡലത്തില്‍ വോട്ടുള്ളപ്പോള്‍ തന്നെ ഇക്കാര്യം മറച്ചുവെച്ച് വട്ടിയൂര്‍ക്കാവിലും പേര് ചേര്‍ക്കുകയായിരുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം