റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ്, കെ പി സി സി ചിഹ്നം അനുവദിച്ചു

March 19, 2021 - 8:46 am

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ്. സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പേ മറ്റ് നേതാക്കള്‍ക്കൊപ്പം എത്തി 18/03/21 വ്യാഴാഴ്ച വൈകിട്ട് രഘുനാഥ് പത്രിക സമര്‍പ്പിച്ചു. കണ്ണൂര്‍ ഡിസിസി ജനറൽ സെക്രട്ടറിയാണ് രഘുനാഥ്.

19/03/21 വെളളിയാഴ്ച രഘുനാഥിന് കെ പി സി സി ചിഹ്നം അനുവദിച്ചു. ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ദില്ലിയില്‍ വെച്ച് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നത്. രഘുനാഥ് സ്ഥാനാർത്ഥിയാകുന്നതിനോട് മുല്ലപ്പള്ളി രാമചന്ദ്രന് അതൃപ്തിയുണ്ടായിരുന്നു. വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിൻതുണ നൽകണമെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആവശ്യം.

നിലവിൽ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് സി കെ പത്മനാഭനാണ് ധര്‍മ്മടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

2016ല്‍ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *