റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാരീസ്: കൊവിഡിനെതിരെയുള്ള ആസ്ട്രാസെനെക്ക വാക്‌സിന്‍ സുരക്ഷിതമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വാക്‌സിന്‍ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി, ജര്‍മ്മനി അടക്കമുള്ള യുറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് 16/03/21 ചൊവ്വാഴ്ച ബോറിസ് ജോണ്‍സന്റെ പ്രതികരണമുണ്ടായത്.

‘വാക്‌സിന്‍ സുരക്ഷിതമാണ്. അവ മികച്ച രീതിയിലാണ് കൊവിഡിനെതിരെ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ, യു.എസ്, ബ്രിട്ടണ്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ലോകമെമ്പാടും ഇവ ഉപയോഗിക്കുന്നുമുണ്ട്’, ജോണ്‍സണ്‍ പറഞ്ഞു.

വാക്സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസ്ട്രസെനെക്കയുടെ കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഉത്തരവിട്ടിരുന്നു. ആസ്ട്രസെനെക്ക വാക്സിന്‍ വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നുവെന്ന കാര്യം 15/03/21 തിങ്കളാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *