പാലക്കാട്: ഷാഫി പറമ്പില്‍ പാലക്കാട് തന്നെ മത്സരിക്കുമെന്ന് സൂചന. വിമത നീക്കങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പാലക്കാട് നിന്നും ഷാഫി പറമ്പിലിനെ മാറ്റി പകരം പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന എ വി ഗോപിനാഥിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ 09/03/21 ചൊവ്വാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ ഈ വാര്‍ത്തയെ തളളി രംഗത്തു വന്നു.
പാലക്കാട് നിന്നും ഷാഫിയെ മാറ്റുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഷാഫി പറമ്പില്‍ നേരിട്ട് രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് തനിക്ക് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയ്ക്ക് വിമത ഭീഷണിയുയര്‍ത്തുന്ന എവി ഗോപിനാഥ് താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.



