മുംബൈ: രാജ്യത്തിന്റെ സമ്പദ്ഘടനയുടെ സ്ഥിരതയെ ബാധിക്കുന്ന രീതിയിലാണ് ക്രിപ്റ്റോകറന്‍സികളുടെ നിലവിലെ വളര്‍ച്ചയെന്ന് മുന്നറിയിപ്പുമായി ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്താ ദാസ്. ആശങ്ക സര്‍ക്കാരിനെ അറയിച്ചതായും മോദി സര്‍ക്കാര്‍ രാജ്യത്ത് ക്രിപ്റ്റോ കറന്‍സികളെ വിലക്കുന്നതിനുള്ള നയം അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു രാജ്യത്തിന്റേയോ കേന്ദ്ര ബാങ്കുകളുടേയോ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിപ്റ്റോകറന്‍സികള്‍ വലിയ സാമ്പത്തിക ആഘാതമാണ് രാജ്യത്ത് സൃഷ്ടിക്കുക. നിലവില്‍ റെക്കോഡ് ഉയരത്തിലാണ് നിലവില്‍ ബിറ്റകോയിന്റെ മൂല്യം.മോദി സര്‍ക്കാര്‍ രാജ്യത്ത് ക്രിപ്റ്റോ കറന്‍സികളെ വിലക്കുന്നതിനുള്ള നയം അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ കറന്‍സികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഉപയോക്താക്കള്‍ക്കു നല്‍കരുതെന്നു 2018ല്‍ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ 2020 മാര്‍ച്ചില്‍ സുപ്രീംകോടതി ഈ ഉത്തരവ് അസാധുവാക്കിയിരുന്നു. എക്‌സ്‌ചേഞ്ചുകളില്‍നിന്നും ട്രേഡേര്‍മാരില്‍നിന്നുമുള്ള ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് അനുമതി ലഭിച്ചതോടെ ഇന്ത്യയിലും പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുകയായിരുന്നു