ഗുവാഹത്തി: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ധീമാജിയില് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു റാലിയിലാണ്, 2016ല്‍ മാര്‍ച്ച് നാലിനായിരുന്നു ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. അതിനു സമാനമായി ഇത്തവണയും മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പു കമ്മിഷന് പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞത്.അത് മാര്‍ച്ച് ഏഴിനായിരിക്കുമെന്നാണു തന്റെ അനുമാനമെന്നും മോദി പറഞ്ഞു.അസം, കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.



