റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസി

February 21, 2021 - 11:49 am

തിരുവനന്തപുരം: വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസി. മാധ്യമങ്ങൾക്കു മുന്നിലാണ് ശനിയാഴ്ച(20/02/21) രാത്രി ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗീസിന്റെ പ്രഖ്യാപനം. കേരളത്തില്‍ ഫിഷറീസ് നയവുമായി പദ്ധതി ചേര്‍ന്നുപോകില്ലെന്ന് മന്ത്രിമാർ ആരും തന്നെ പറഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭം നടത്തുന്നതിനാലും വിവാദങ്ങളുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലാത്തതിനാലുമാണ് പിന്മാറുന്നത്. അയ്യായിരം കോടിയുടെ പദ്ധതി 100 കോടിയുടേതായി ചുരുക്കുകയാണ്. ആലപ്പുഴയില്‍ വ്യവസായ വകുപ്പ് നല്‍കിയ സ്ഥലത്ത് സംസ്‌കരണ പ്ലാന്റ് നിര്‍മ്മിച്ച് നടത്തുമെന്നും ഇഎംസിസി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *