റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: ലേലം,വാഴൂന്നോർ, പത്രം, ക്രിസ്ത്യൻ ബ്രദേഴ്സ്, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചുണ്ടായിരുന്ന മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം പാപ്പൻ എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു. സുരേഷ് ഗോപിയുടെ സിനിമ ജീവിതത്തിലെ 252 മത്തെ ചിത്രമാണിത്.

മാത്യു പാപ്പൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ആയിട്ടാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ എത്തുന്നത്. പാപ്പന്റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയും, പാപ്പന്റെ ഭാര്യാ വേഷത്തിൽ നൈല ഉഷയും ആണ് എത്തുന്നത്. സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷും ഈ ചിത്രത്തിൽ സുപ്രധാനമായ വേഷത്തിലെത്തുന്നു. സുരേഷ് ഗോപിയും മകനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സണ്ണി വെയ്നും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സൂപ്പർഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയുടെ ചിത്രമാണ് പാപ്പൻ. മാർച്ച് അഞ്ചിന് ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ, ഷമ്മി തിലകൻ, ആശാ ശരത്ത്, കനിഹ, ചന്ദുനാഥ് , ടിനിടോം, തുടങ്ങിയ വമ്പൻ താര നിര തന്നെയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *