റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാമൂഹ്യ പ്രവര്‍ത്തകനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

February 14, 2021 - 8:55 am

തിരൂരങ്ങാടി : മുന്നിയുരിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷറഫ് കളത്തിങ്ങല്‍ പാറയെ വാഹനം തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും കവര്‍ച്ച ചെയ്യുകയും ചെയ്ത കേസില്‍ മുന്നിയൂര്‍ പാറാക്കാവ് ശാന്തി നഗര്‍ സ്വദേശി ചോനാറി നിസാര്‍ (25)നെ തിരൂരങ്ങാടി പോലീസ് അറസറ്റു ചെയ്തു.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് നിസാര്‍. മുന്നിയൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡ്‌മെമ്പര്‍ എന്‍എം റഫീക്കിനെതിരെ വധഭീഷണി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട കളത്തിങ്ങല്‍ പാറയിലെ നാറ്റിങ്ങല്‍ അലിയെ മാരകായുധം കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതിനും ആലിന്‍ചുവട് നരിക്കോട് മേച്ചേരി സൈനുദ്ദീനെ ആക്രമിച്ച കേസിലും പ്രതിയാണ് ഇയാള്‍

മുന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍എം സുഹറാബി, മുന്നിയൂര്‍ ചിനക്കല്‍ സ്വദേശിയും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റുമായ കീഴേത്ത് മൊയ്തിന്‍കുട്ടി എന്നിവരെ സോഷ്യല്‍ മീഡിയവഴി അപമാനിച്ചതിനും ഇയാള്‍ക്കെതിരെ സൈബര്‍ ആക്ട് പ്രകാരം കേസുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *