റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയും കൂടി

February 14, 2021 - 8:58 am

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 90 രൂപ 61 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് 85 രൂപയാണ് ഞായറാഴ്ച(14/02/21)ത്തെ വില. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 88 രൂപ 89 പൈസയായി. ഡീസല്‍ വില 83 രൂപ 34 പൈസയായി.

ഫെബ്രുവരി മാസത്തില്‍ മാത്രം എട്ട് തവണയാണ് ഇന്ധനവില വര്‍ധിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ എട്ടുമാസത്തിനിടെ 19 രൂപയോളം പെട്രോളിനും ഡീസലിനും വര്‍ധിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *