റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മിന്നല്‍ പ്രളയ സാധ്യത: ഗംഗാതടത്തില്‍ റെഡ് അലര്‍ട്ട്: ആളുകളോട് ഒഴിയാന്‍ നിര്‍ദേശം

February 8, 2021 - 12:32 pm

ചമോലി: മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്ന് അതിശക്തമായ വെള്ളപ്പൊക്കമുണ്ടായ ഉത്തരാഖണ്ഡില്‍ അതീവ ജാഗ്രതാനിര്‍ദേശം. ധൗളിഗംഗയുടെ തീരങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ഗംഗാതടത്തില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ചമോലിക്ക് അടുത്തുള്ള റെയ്നി ഗ്രാമത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളും ധൗളിഗംഗയുടെ തീരത്തെ ചില ഗ്രാമങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു തുടങ്ങി. അളകാനന്ദയില്‍നിന്നുള്ള ജലപ്രവാഹം നിയന്ത്രിച്ചിട്ടുണ്ട്.വ്യോമസേനയും കരസേനയും ഐ.ടി.ബി.പി. ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ രംഗത്തുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *