റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: കൊല്ലം പൂയപ്പളളിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സഹോദരനടക്കം 11 പേര്‍ അറസ്റ്റിലായി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് സൂചന. ഇന്‍സ്റ്റഗ്രാം സൗഹൃദം ചൂഷണം ചെയ്താണ് പീഡനം. 2021 ജനുവരി 29 ന് 17 കാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായതായി പോലീസിന് പരാതി ലഭിച്ചിരുന്നു.പോലീസ് അന്വേഷണം നടക്കുന്നതിനിടെ തൊട്ടടുത്ത ദിവസം പെണ്‍കട്ടി വീട്ടിലെത്തി. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തറിയുന്നത്.

നല്ലില സ്വദേശി ഹൃദയ്, അഭിജിത്, റഫീക്ക്, ജയകൃഷ്ണന്‍ എന്നിവര്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. ഇവര്‍ നാലുപേരെയും അറസ്റ്റ് ചെയ്തശേഷം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ സഹോദരന്റെ പങ്ക് വ്യക്തമായത്. പീഡിപ്പിച്ചവരില്‍ ചിലരുമായുളള സഹോദരന്റെ സൗഹൃദമാണ് അറസ്റ്റിലേക്ക് നയിച്ചത്.

ഇന്‍സ്റ്റഗ്രാമിലെ സൗഹൃദം ചൂഷണം ചെയ്തായിരുന്നു പീഡനം. പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പടുത്തി പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. സഹോദരന് പുറമേ മുഹമ്മദ് നൗഫല്‍, മുഹമ്മദ് സജാദ്,അഹമ്മദ്ഷാ,വിഷ്ണു, അനന്തപ്രസാദ്,പ്രവീണ്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. പ്രതികളെല്ലാം 19നും 23നും ഇടയില്‍ പ്രായമുളളവരാണ്. പെണ്‍കുട്ടിയെ ചൂഷണം ചെയ്ത് പ്രതികള്‍ പണമുണ്ടാക്കിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ ഇനിയും അഞ്ചുപേര്‍കൂടി പിടിയിലാവാനുണ്ടെന്ന് പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *