കൊച്ചി: വാളയാര്‍ പീഡനക്കേസ് അന്വേഷണം സിബിഐക്ക് വിട്ട വിജ്ഞാപനത്തിലെ തെറ്റ് തിരുത്തി പുതിയ ഉത്തരവ് പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രായപൂര്‍ത്തിയാവാത്ത രണ്ട് ദളിത് പെണ്‍ കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നെങ്കിലും മൂത്തയാളുടെ മരണം സംബന്ധിച്ച അന്വേഷണം മാത്രമാണ് അതില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇളയ കുട്ടിയെടെ മരണത്തെക്കുറിച്ചുളള അന്വേഷണവും സിബിഐക്ക് വിടണമെന്നും അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ കേസ് പരിഗണിക്കവെ വിജ്ഞാപനത്തിലെ തെറ്റ് തിരുത്തി രണ്ടുമരണവും സിബിഐക്ക് വിട്ടതായി അറിയിച്ചത്.
പുതിയ വിജ്ഞാപനം ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജിക്കാരിയുടെ ആവശ്യങ്ങളോട് യോജിക്കുന്നതായി സര്‍ക്കാരിനുവേണ്ടി സീനിയര്‍ ഗവ. പ്ലീഡര്‍ അറിയിച്ചു. ഹര്‍ജി അടുത്ത ആഴ്‌ച വീണ്ടും പരിഗണിക്കാന്‍ മാറ്റി.



