റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വക്കഫ്‌ ബോര്‍ഡ്‌ സിഇഒയുടെ ഹര്‍ജി ഹൈക്കോടതി തളളി

February 5, 2021 - 10:22 am

കൊച്ചി: വക്കഫ്‌ ബോര്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ സ്ഥാനത്ത്‌ 58 വയസ്സുവരെ തുടരാന്‍ അനുവദിക്കണമെന്ന മുന്‍ സിഇഒ ബി.മുഹമ്മദ്‌ ജമാലിന്റെ ഹര്‍ജി ഹൈക്കോടതി തളളി. 56 വയസ്സായതിനെ തുടര്‍ന്ന്‌ സ്ഥാനത്തുനിന്ന്‌ നീക്കിയ സര്‍ക്കാര്‍ നടപടി ശരിവച്ചാണ്‌ ജസ്റ്റീസ്‌ അനു ശിവരാമന്റെ ഉത്തരവ്‌. കേന്ദ്ര വക്കഫ്‌ബോര്‍ഡ്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ ശുപാര്‍ശ ചെയ്യാന്‍ നിര്‍ദ്ദേശിക്കണമെന്ന ആവശ്യവും കോടതി തളളി.

2020 നവംബര്‍21ന്‌ സിഇഒയ്‌ക്ക് 56 വയസ്‌ തികയുന്നത്‌ കാട്ടി വക്കഫ്‌ബോര്‍ഡ്‌ ചെയര്‍മാന്‌ ലഭിച്ച നിവേദനം സര്‍ക്കാരിലേക്ക്‌ അയച്ചിരുന്നു. 58 വയസ്സുവരെ തുടരാന്‍ അര്‍ഹതയുണ്ടെന്ന്‌ അവകാശപ്പെട്ട്‌ ഹര്‍ജിക്കാരനും സര്‍ക്കാരിന്‌ നിവേദനം നല്‍കി. എന്നാല്‍ 56 തികഞ്ഞതിനാല്‍ സിഇഒ സ്ഥാനത്തുനിന്ന്‌ നീക്കി സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ്‌ സമാന ആവശ്യം ഉന്നയിച്ച്‌ ഹൈക്കോടതിയെ സമീപിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *