കൊച്ചി: അഭിഭാഷകയും നടിയും അവതാരകയുമായ മുത്തുമണിയുടെയും സംവിധായകനായ ഭർത്താവ് അരുണിന്റെയും 15 വർഷത്തെ കാത്തിരിപ്പിന് വിരാമം . 2006 ൽ വിവാഹിതരായ ഈ താരദമ്പതികൾക്ക് 15 വർഷത്തിനുശേഷം ഒരു ആൺകുഞ്ഞ് പിറന്നു. ഇതേ തുടർന്ന് നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.
നാടകത്തിൽ സജീവമായിരുന്ന മുത്തുമണി 2006 സത്യൻ അന്തിക്കാട് രസതന്ത്രം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ശേഷം നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത മുത്തുമണിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് കാവൽ .
നാടകത്തിലൂടെ സിനിമയിലെത്തിയ ആളാണ് സംവിധായകൻ അരുൺ. നെല്ലിക്ക എന്ന ചിത്രത്തിനുവേണ്ടി കഥയെഴുതി കൊണ്ടാണ് അരുൺ സിനിമയിലെത്തുന്നത്. ഫൈനൽസ് എന്ന ചിത്രം സംവിധാനം ചെയ്തു. തേവര സേക്രട്ട് ഹാർട്ട് കോളേജിലെ അധ്യാപകൻ കൂടിയാണ് അരുൺ.



