കൊച്ചി: നവാഗതനായ ജോബിൻ ചാക്കോ സംവിധാനം ചെയ്തു മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ്. ദി പ്രീസ്റ്റിന്റെ ഔദ്യോഗിക റിലീസ് തീയതി പ്രഖ്യാപിച്ചു . മാർച്ച് നാലിനാണ് ചിത്രത്തിൻറെ പുതിയ റിലീസ് തീയതി .
ഫെബ്രുവരി നാലിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം സെക്കന്റ് ഷോ ഇല്ലാതെ ബിഗ്ബജറ്റ് ചിത്രങ്ങൾ റിലീസ് വേണ്ടെന്ന നിർമ്മാതാക്കളുടെ തീരുമാനത്തെ തുടർന്നാണ് മാർച്ച് നാലിലേക്ക് നീട്ടിയത്. നിഖില വിമൽ , ശ്രീനാഥ് ഭാസി , സാനിയ അയ്യപ്പൻ, ജഗദീഷ് , മധുപാൽ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോഫിൻ ടി ചാക്കോയുടെ കഥയ്ക്ക് ശ്യാംമേനോന്നും ദീപുപ്രദീപും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. രാഹുൽരാജ് സംഗീതവും, ചായാഗ്രഹണം അഖിൽ ജോർജും നിർവഹിക്കുന്നു , ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആർ ഡി ഇലുമിനേഷൻസിന്റെയും ബാനറിൽ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
തീയറ്റർ തുറന്നതോടെ നാല് മലയാള ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ വെള്ളം, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ലവ്, നവാഗതസംവിധായിക കാവ്യപ്രകാശിന്റെ വാങ്ക്, അമ്പലപ്പുഴ രാധാകൃഷ്ണന്റെ ഇവൾ ഗോപിക, എന്നിവയാണ് പ്രദർശനത്തിനെത്തിയ ചിത്രങ്ങൾ . ക്രിസ്റ്റഫർ നോളൻ ചിത്രമായ ടെനറ്റും കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനുണ്ട്.



